"I bear witness that there is no God but Allah, And I bear witness that Muhammad is His Servant and Messenger"

DawaLight

MUHAMMED NABI



'ഇന്നസെന്റ്സ് ഓഫ് മുസ്ലിംസും' മുസ്ലിം ലോകത്തിന്റെ പ്രതികരണങ്ങളും
അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയെ രൂക്ഷമായ രൂപത്തില്‍ വിമര്‍ശിച്ചുകൊണ്ട് ഇസ്രായേല്‍ വംശജനായ അമേരിക്കക്കാരന്‍ സാം ബസില്‍ നിര്‍മിച്ച 'ഇന്നസെന്റ്സ് ഓഫ് മുസ്ലിംസ്' എന്ന സിനിമ ലോകമാകമാനം പ്രധിഷേധത്തിനും വ്യാപകമായ അക്രമങ്ങള്‍ക്കും നിമിത്തമായിക്കൊ ണ്ടിരിക്കുകയാണ്. ലിബിയയില്‍ പ്രതിഷേധക്കാരു ടെ അക്രമണത്തില്‍ അമേരിക്കന്‍ അംബാസിഡര്‍ ക്രിസ്റഫര്‍ സ്റീവന്‍സടക്കം നാല് പേര്‍ കൊല്ലപ്പെടുകയും യമനിലും ഈജിപ്തിലും യു.എസ് എംബസി തകര്‍ക്കപ്പെടുകയും ബംഗ്ളാദേഷ്, ടുണീഷ്യ, സുഡാന്‍, മൊറോക്കൊ, എന്നിവടങ്ങളിലെ അമേരിക്കന്‍ എംബസികള്‍ക്ക് നേരെ അക്രമണമുണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ ലോകവ്യാപകമായ മതധ്രുവീകരണമാണ് സംഭവിക്കാന്‍ പോകുന്നത്. പണ്ട് ഡെന്മാര്‍ക്കില്‍ മുഹമ്മദ് നബിയെ അവഹേളിച്ച് വളരെ മോശമായ വിധത്തില്‍ കാര്‍ട്ടൂണ്‍ വരക്കുകയും ലോകമുസ്ലിംകള്‍ വന്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ഒരു വേള സക്രിയമായ പ്രതിഷേധങ്ങളില്‍ നിന്ന് മാറി സായുധമായ തരത്തിലേക്ക് അധഃപതിക്കുകയും ചെയ്തതിനേക്കാളേറെ ഭീഷണമായ തരത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.

നബിവ്യക്തിത്വം: അധികാരത്തിന്‌ മുമ്പും ശേഷവും


"സാരസന്‍മാരാല്‍ ചക്രവര്‍ത്തിയുടെ കാവല്‍ക്കാ രിലൊരാള്‍ (candidatus‍) കൊല്ലപ്പെട്ടപ്പോള്‍ ഞാന്‍ സിസിറിയയില്‍നിന്ന്‌ സിക്കാമിനയിലേക്ക്‌ ബോട്ടില്‍ പോകുവാനൊരുങ്ങുകയായിരുന്നു." "കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടിരിക്കുന്നു"വെന്ന്‌ ജനം പറയുന്നുണ്ടാ യിരുന്നു. ജൂതന്‍മാര്‍ അത്യാഹ്ലാദത്തിലുമായിരുന്നു. സാരസന്‍മാരോടൊപ്പം ആ പ്രവാചകന്‍ ആഗതനാ യിട്ടുണ്ടെന്നും അഭിഷിക്തനായ, വരാനിരിക്കുന്ന ക്രിസ്തുവിന്റെ ആഗമനം അയാള്‍ പ്രഖ്യാപിക്കുന്നു ണ്ടെന്നും അവര്‍ പറഞ്ഞു. സിക്കാമിനയിലെത്തി യപ്പോള്‍ വേദഗ്രന്ഥങ്ങളില്‍ വ്യുല്‍പന്നനായ ഒരു വൃദ്ധനോട്‌ ഞാന്‍ ചോദിച്ചു: "സാരസന്‍മാരോടൊപ്പം ആഗതനായിരിക്കുന്ന പ്രവാചകനെക്കുറിച്ച്‌ താങ്കള്‍ക്ക്‌ എന്ത്‌ പറഞ്ഞുതരാന്‍ കഴിയും?" സങ്കടത്തോടെ അഗാധമായി മോങ്ങിക്കൊണ്ട്‌ അയാള്‍ മറുപടി പറഞ്ഞു: "പ്രവാചകന്‍മാരൊന്നും വാളുമായി വരാറില്ലയെന്നതിനാല്‍ അയാള്‍ വ്യാജനാണ്‌. ക്രിസ്ത്യാനികള്‍ ആരാധിക്കുന്ന, ദൈവനിയോഗിതനായ ക്രിസ്തുവിന്റെ ആഗമനത്തിന്‌ മുമ്പ്‌ വരാനിരിക്കുന്ന അന്തിക്രിസ്തുവിന്റെ വരവിനോടനുബന്ധിച്ചുണ്ടാകുന്ന അരാജകത്വമാണ്‌ അവരുണ്ടാക്കുന്നതെന്ന്‌ ഞാന്‍ ഭയപ്പെടുന്നു. ഭൂമി മുഴുവന്‍ തരിശാക്കുന്നതുവരെ ജൂതന്‍മാര്‍ പിഴച്ചതും കഠിനവുമായ ഹൃദയത്തോടുകൂടിയുള്ളവരായിരിക്കുമെന്ന്‌ യെശയ്യാവ്‌ പറഞ്ഞിട്ടുണ്ടല്ലോ. എങ്കിലും യജമാനനായ അബ്രഹാമേ, താങ്കള്‍ പോയി ആഗതനായ പ്രവാചകനെപ്പറ്റി അന്വേഷിക്കുക". അങ്ങനെ അബ്രഹാമെന്ന ഞാന്‍ അയാളെക്കുറിച്ച്‌ അന്വേഷിക്കുകയും അയാളെ നേരില്‍ കണ്ടവരില്‍നിന്ന്‌ കേള്‍ക്കുകയും ചെയ്തപ്പോള്‍, മനുഷ്യരക്തം ചിന്തുകയെന്നതല്ലാതെയുള്ള സത്യങ്ങളൊന്നും പറയപ്പെട്ട പ്രവാചകനില്‍ എനിക്ക്‌ കാണാന്‍ കഴിഞ്ഞില്ല.

ജന്തുലോകത്തോടുള്ള പ്രവാചക സമീപനങ്ങള്‍

"ലോകത്തിന്‌ മുഴുവന്‍ കാരുണ്യമായിട്ടാണ്‌ നിന്നെ നാം നിയോഗിച്ചത്‌" (അല്‍ അമ്പിയാഅ്‌: 107)
എന്നാണ്‌ വിശുദ്ധ ഗ്രന്ഥത്തിലൂടെ അല്ലാഹു മുഹമ്മദ്‌ നബി (സ്വ)യെ അറിയിച്ചത്‌. ഈ ഭൂമിയിലെ മുഴുവന്‍ സൃഷ്ടിജാലങ്ങളുടേയും യഥാര്‍ഥ ഉടമസ്ഥനും, സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു അവന്റെ കാരുണ്യമായാണ്‌ പ്രവാചകനെ നിയോഗിച്ചത്‌ എന്ന്‌ മേല്‍വാക്യം വ്യക്തമാക്കുന്നു. ലോകത്തിന്റെ കാരുണ്യം എന്ന പ്രയോഗം ആലങ്കാരികമോ നാമവിശേഷണമോ ആയിരുന്നില്ല എന്നാണ്‌ പ്രവാചക ജീവിതത്തിലെ സംഭവങ്ങള്‍ തെളിയിക്കുന്നത്‌. പ്രവാചകത്വലബ്ധിക്ക്‌ ശേഷം ഒന്നൊഴിയാതെ രേഖപ്പെടുത്തപ്പെട്ട തിരുചരിത്രത്തില്‍ പ്രവാചകന്റെ കാരുണ്യവും സ്നേഹവും ഭൂമിയിലെ സകല ചരാചരങ്ങളിലേയ്ക്കും പരന്നൊഴുകിയ സംഭവങ്ങള്‍ അനവധിയാണ്‌. മനുഷ്യരുടെ വ്യക്തിപരവും കുടുംബപരവും സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും ആധികാരികവും അന്യൂനവുമായ പരിഹാരം നിര്‍ദേശിച്ച ദൈവദൂതന്‍ അവിടുത്തെ നിര്‍ദേശങ്ങളുടെ ഗുണഭോക്താക്കളാക്കിയത്‌ മനുഷ്യരെ മാത്രമായിരുന്നില്ല. മണ്ണിനേയും, മരങ്ങളേയും, പറവകളേയും, മൃഗങ്ങളേയും പ്രവാചകന്റെ കാരുണ്യം തഴുകി തലോടിയത്‌ പരിസ്ഥിതി സന്തുലിതത്തെക്കുറിച്ച ഗവേഷണബുദ്ധിജീവിതങ്ങളുടെ രൂപത്തിലോ ഗിരിപ്രഭാഷണങ്ങളുടെ മാസ്മരിക ഭാവത്തിലോ ആയിരുന്നില്ല. മറിച്ച്‌ ജീവകാരുണ്യത്തിന്റെ പ്രകടമായ സാക്ഷ്യങ്ങള്‍ അനുധാവനം ചെയ്യുന്നവര്‍ക്ക്‌ മാതൃകയായിരുന്നു പ്രവാചകന്റെ അത്തരം പ്രവര്‍ത്തനങ്ങള്‍.

Visit Our Website http://muhammadnabi.info