"I bear witness that there is no God but Allah, And I bear witness that Muhammad is His Servant and Messenger"

DawaLight

ലജ്ജ

👉അയൽവാസിയുടെ രഹസ്യങ്ങൾ ശ്രദ്ധിക്കാതിരിക്കുക, 👉ഏഷണി,പരദൂഷണം, എന്നിവയിൽ നിന്ന് അകന്നു നിൽക്കുക. 👉ഏതു അവസരത്തിലും സത്യം പറയുക. 👉അന്യരോടുള്ള സംസാരത്തിൽ പക്വത പ്രകടിപ്പിക്കുക, 👉ലജ്ജാകരമായ കാര്യങ്ങൾ പറയാതിരിക്കുക. 👉അള്ളാഹുവിന്റെ അനുഗ്രഹത്തിനു നന്ദിയായി കഴിയുന്നത്ര ധനം ചിലവഴിക്കുക. 👉ജനങ്ങളിൽ ഒരാളോടും അസൂയ കാണിക്കാതിരിക്കുക. 👉ഭക്ഷണം, പാനീയം, മറ്റിടപാടുകൾ ഹലാലായിരിക്കുക. 👉രാവും പകലും മരണ ചിന്ത      അധികരിപ്പിക്കുക. 👉ജനങ്ങളോട് നന്നായി പെരുമാറുക. 👉രോഗ സന്ദർശനത്തിലൂടെ ഭൗതിക ലോകത്തിന്റെ നിസ്സാരത മനസ്സിലാക്കുക.  👉മുസ്ലിം സ്ത്രീ ഹിജാബ് ധരിക്കുക. 👉വൃത്തികെട്ട ചിത്രങ്ങളുള്ള ഉല്പന്നങ്ങൾ ബഹിഷ്കരിക്കുക. 👉ഹറാമുകൾക്ക് നേരെ കണ്ണു ചിമ്മുക. 👉അങ്ങാടിയിലും മറ്റും സ്ത്രീ പുരുഷന്മാരുടെ കൂടിക്കലരൽ ഒഴിവാക്കുക. 👉തുറക്കുംബോൾ വാതിലിന്റെ നേരെ നിൽക്കാതിരിക്കുക. 👉വഴിയിലൂടെ നടക്കുംബോൾ മാന്യത പുലർത്തുക. 👉വഴിയിലൂടെ നടന്നു തിന്നാതിരിക്കുക. 👉ഭക്ഷണത്തൊലികൾ വഴിയിൽ ഉപേക്ഷിക്കാതിരിക്കുക. 👉ഉച്ചത്തിൽ ചിരിക്കാതിരിക്കുക. 👉പ്രയാസപ്പെട്ട് വരുന്ന അഥിതികളോട് നമ്മുടെ പ്രയാസം വിവരിക്കാതിരിക്കുക. 👉അന്യസ്ത്രീ പുരുഷന്മാർ അടുത്തിരിക്കാതിരിക്കുക. 👉സ്ത്രീ പുരുഷനിൽ നിന്നും പുരുഷൻ സ്ത്രീയിൽ നിന്നും അടിവസ്ത്രം പോലുള്ളവ വാങ്ങാതിരിക്കുക. 👉ഫോൺ സംഭാഷണങ്ങളിൽ പക്വത പ്രകടിപ്പിക്കുക. 👉മോശപ്പെട്ട കാര്യം കണ്ടാൽ പറഞ്ഞു പരത്താതിരിക്കുക. 👉ജനങ്ങൾ കാണുന്ന വിധത്തിൽ അടി വസ്ത്രങ്ങൾ അലക്കി ഇടാതിരിക്കുക. 👉മറ്റുള്ളവരുടെ മുന്നിൽ വെച്ച് കുട്ടികളുടെ വസ്ത്രം അഴിക്കാതിരിക്കുക. 👉ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ കൈ കൊടുക്കാതിരിക്കുക. 👉മാതാപിതാക്കളുടെ അടുത്തേക്ക് ചെല്ലുംബോൾ പോലും സമ്മതം ചോദിച്ചു കയറുക.👉തിന്മകൾ കാണുംബൊ ദേഷ്യപ്പെടുക. മേൽ പറയപ്പെട്ട കാര്യങ്ങളിൽ ശ്രദ്ദിച്ച് ജീവിതം മുന്നോട്ട് നയിക്കുന്ന ഒരാൾക്ക് ലജ്ജ എന്ന മഹനീയ സ്വഭാവത്തെ സ്വാംശീകരിക്കാനും അതുവഴി ജീവിതം വിശുദ്ധമാക്കുവാനും സാധിക്കും.

No comments:

Post a Comment

Thanks For Your Comment