"I bear witness that there is no God but Allah, And I bear witness that Muhammad is His Servant and Messenger"

DawaLight

അന്യ സ്ത്രീകളോട് "സലാം " പറയാമോ ?

അന്യ സ്ത്രീകളോട് "സലാം " പറയാമോ ?

സ്വഹീഹുല്‍ ബുഖാരിയില്‍ `പുരുഷന്മാര്‍ സ്‌ത്രീകള്ക്കും സ്‌ത്രീകള്‍ പുരുഷന്മാര്ക്കും സലാംചൊല്ലല്‍' എന്നൊരു അധ്യായമുണ്ട്‌. ഇതില്‍ അദ്ദേഹം രണ്ട്‌ ഹദീസുകള്‍ ഉദ്ധരിച്ചിരിക്കുന്നു. ഒന്ന്‌, ജുമുഅയ്‌ക്ക്‌ ശേഷം സ്വഹാബികള്‍ ഒരു കിഴവിയുടെ അടുത്തുചെന്ന്‌ അവള്ക്ക് ‌ സലാം പറയുകയും അവള്‍ കൊടുക്കുന്ന ഒരുതരം പാനീയം കുടിച്ച്‌ സന്തുഷ്‌ടരാവുകയും ചെയ്യുമായിരുന്നുവെന്ന്‌ വ്യക്തമാക്കുന്ന ഹദീസ്‌.
രണ്ട്‌, `ജിബ്‌രീല്‍ ഇതാ നിനക്ക്‌ സലാം പറയുന്നു' എന്ന്‌ നബി(സ) ആഇശ(റ)യോട്‌ പറയുകയും വ അലൈഹിസ്സലാം വറഹ്‌മത്തുല്ലാഹ്‌ എന്ന്‌ ആഇശ(റ) സലാം മടക്കുകയും ചെയ്‌തതായി പറയുന്ന ഹദീസ്‌.
അസ്മാഉ(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) ഒരിക്കല്‍ മസ്ജിദുന്നബവിയിലൂടെ നടന്നുപോയി. ഒരുകൂട്ടം സ്ത്രീകള്‍ അവിടെയിരിപ്പുണ്ടായിരുന്നു. നബി(സ) അവരോട് സലാം പറഞ്ഞത് കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ടായിരുന്നു. (തിര്മിരദി) (ആംഗ്യം കാണിക്കുകയും സലാം പറയുകയും ചെയ്തു)
ഉമ്മുഹാനിഇ(റ)ല്‍ നിന്ന് നിവേദനം: മക്കാ ഫത്ത്ഹ്ദിവസം ഞാന്‍ നബി(സ)യുടെ അടുത്ത് കടന്നുചെന്നു. അവിടുന്നപ്പോള്‍ കുളിക്കുകയായിരുന്നു. മകള്‍ ഫാതിമ(റ) ഒരു വസ്ത്രംകൊണ്ട് നബി(സ)ക്ക് മറയുണ്ടാക്കിയിരുന്നു. ഞാന്‍ സലാം പറഞ്ഞു. ഉമ്മുഹാനിഅ്(റ) ഈ ഹദീസ് വിവരിച്ചിട്ടുണ്ട്. (മുസ്ലിം)
അസ്മാഇ(റ)ല്‍ നിന്ന് നിവേദനം: നബി(സ) കുറേ സ്ത്രീകളുടെ അടുത്തുകൂടി നടന്നുപോയപ്പോള്‍ ഞങ്ങളോട് സലാം പറഞ്ഞു. (അബൂദാവൂദ്, തിര്മി്ദി)
താനടക്കമുള്ള ഏതാനും സ്‌ത്രീകളുടെ അടുത്തുകൂടി കടന്നുപോയപ്പോള്‍ നബി(സ) തങ്ങള്ക്ക്ട‌ സലാം ചൊല്ലുകയുണ്ടായി എന്ന്‌ യസീദ്‌ മകള്‍ അസ്‌മാ പറഞ്ഞതായി തിര്മിിദി റിപ്പോര്ട്ട് ‌ ചെയ്‌തിട്ടുണ്ടെന്ന്‌ ഇബ്‌നുഹജര്‍ ഫത്‌ഹുല്ബാളരിയില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 
അന്യസ്‌ത്രീ പുരുഷന്മാര്‍ പരസ്‌പരം സലാം പറയല്‍ മക്‌റൂഹ്‌ (അനഭിലഷണീയം) ആണെന്ന്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും അതിന്‌ പ്രമാണികമായ ഹദീസിന്റെയൊന്നും പിന്ബിലമില്ല .
Allah Says in the Holy Quran Chapter 4 Surah Nisaa verse 86:
86.നിങ്ങള്‍ക്ക്‌ അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനെക്കാള്‍ മെച്ചമായി ( അങ്ങോട്ട്‌ ) അഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചുനല്‍കുക. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിന്‍റെയും കണക്ക്‌ നോക്കുന്നവനാകുന്നു.
അബ്ദുല്ലാഹിബ്നുല്‍ അംറ്(റ) നിവേദനം: ഒരു മനുഷ്യന്‍ തിരുമേനി(സ) യോട് ചോദിച്ചു. ശ്രേഷ്ഠമായ ഇസ്ളാമിക കര്മ്മ മേതാണ്? നബി(സ) അരുളി: ഭക്ഷണം നല്കേലും പരിചിതര്ക്കും അപരിചിതര്ക്കും സലാം പറയലും. 
Al-Tirmidhi Hadith 849 
അബു യൂസഫ്‌ അബ്ദുള്ള ഇബ്നു സലാം അബ്ദുള്ള നിവേദനം :പ്രവാചകന്‍ പറയുന്നത് കേട്ടു “ജനങ്ങളെ! “സലാം “ പ്രചരിപ്പിക്കുക ,ഭക്ഷണം നല്കു ക (ആവശ്യക്കാര്ക്ക്്‌ ),രക്ത ബന്ധങ്ങളോട് നന്നായി പെരുമാറുക , ജനങ്ങള്‍ നിദ്രയിലാണ്ടിരിക്കുമ്പോള്‍ നമസ്കരിക്കുകയും ചെയ്തുകൊള്ളുക. അങ്ങനെ സുരക്ഷിതരായി നിങ്ങള്‍ സ്വര്ഗ്ഗ ത്തില്‍ പ്രവേശിക്കും. (തിര്മികദി)
അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: നിങ്ങളാരെങ്കിലും ഏതെങ്കിലും സദസ്സിലെത്തിച്ചേരുമ്പോഴും അവിടെനിന്ന് എഴുന്നേറ്റുപോകുമ്പോഴും സലാം പറയണം. എന്നാല്‍ ആദ്യത്തേത് അവസാനത്തേതിനേക്കാള്‍ കടമപ്പെട്ടതല്ല. (അബൂദാവൂദ്, തിര്മിുദി) (ആദ്യത്തേതും രണ്ടാമത്തേതും തുല്യപ്രതിഫലമുള്ളതാണ്)
.
ഇതിന്റെയ വെളിച്ചത്തില്‍ പണ്ഡിതന്മാര്ക്കി ടയില്‍ എകാബിപ്രായമാണ് സലാം ചൊല്ലല്‍ സുന്നത്ത്‌ ആണെന്നെന്നുള്ളതില്‍ ,അവരെ അറിയുന്നവരെകിലും,അറിയാത്തവര്‍ ആണെങ്കിലും,”മഹ്റം(വിവാഹ ബന്ധം നിഷിധമാക്കപ്പെട്ടവാര്) ആണെങ്കിലും അല്ലെങ്കിലും ,അതുപോലെ അതിനു മറുപടി നല്കധല്‍ ഫര്ദ്ര (നിര്ബുന്ധം) ആണെന്നുള്ളതില്‍.
എന്നാല്‍ ഇങ്ങനെ പുരുഷന്മാര്‍ അന്യ സ്ത്രീകളോട് സലാം ചൊല്ലല്‍ അവരോട്‌ ഇടപഴുകാന്‍ വേണ്ടി ഒരു താക്കോല്‍ ആയി കണക്ക് കൂട്ടരുത്‌ ,അങ്ങനെ അന്യ സ്ത്രീകളോട് സലാം പറയുന്നവര്‍ അവര്‍ അല്ലാഹുവേ ഭയക്കുകയും ,ഹിജാബിന്റെ നിയമത്തില്‍ (മാന്യമായി,മുഖം താഴ്ത്തി ) നിന്ന് കൊണ്ട് തന്നെ സംഭാഷണം പൂര്ത്തി യാക്കുകയും വേണം.അങ്ങനെ നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തെ ഭയക്കുന്ന പക്ഷം സംഭാഷണത്തില്‍ നിന്ന് പിന്മാറുകയും ചെയ്യുക.അത് പോലെ സ്ത്രീകള്‍ കൊഞ്ചി കുഴയാതെ സലാം മടക്കുകയും,പുരുഷന്റെു തുടര്ന്നു ള്ള സംഭാഷണത്തെ ഭയക്കുന്ന പക്ഷം അതില്‍ നിന്ന് പിന്മാറുകയും ചെയ്യുക.കണക്ക് നന്നായി നോക്കുന്നവനാണ് അല്ലാഹു.
ഇംറാനി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഒരാള്‍ നബി(സ) യുടെ സവിധത്തില്‍ വന്ന് അസ്സലാമു അലൈക്കും എന്നുപറഞ്ഞു. അയാള്ക്കു സലാം മടക്കിക്കൊണ്ട് അവിടുന്ന് അവിടെയിരുന്ന് പറഞ്ഞു: പ്രതിഫലം പത്ത്. പിന്നീട് വേറൊരാള്‍ വന്ന് അസ്സലാമു അലൈക്കും വറഹ്മ ത്തുല്ലാഹി എന്നു സലാം പറഞ്ഞപ്പോള്‍ അവിടുന്ന് സലാം മടക്കിയിട്ടുപറഞ്ഞു: പ്രതിഫലം ഇതുപത്. മൂന്നാമത് വേറൊരാള്‍ വന്ന് അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി വബറകാത്തുഹു എന്നു സലാം പറഞ്ഞപ്പോള്‍ അവിടുന്ന് സലാം മടക്കി ഒരിടത്തിരുന്ന് പറഞ്ഞു: പ്രതിഫലം മുപ്പത്. (അബൂദാവൂദ്, തിര്മിരദി) (സലാം, റഹ്മത്ത്, ബക്കര്ത്ത്ണ ഇവകളോരോന്നും ഓരോ ഹസനത്താണ്. ഓരോ ഹസനത്തിനും ചുരുങ്ങിയത് പത്ത് പ്രതിഫലം ലഭിക്കും)ْ
30. ( നബിയേ, ) നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു.
31.സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക്‌ മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ ( അടിമകള്‍ ) , ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച്‌ മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്‌. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക്‌ ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.

No comments:

Post a Comment

Thanks For Your Comment