"I bear witness that there is no God but Allah, And I bear witness that Muhammad is His Servant and Messenger"

DawaLight

Dul hajj

പ്രിയ മുസ്ലിമേ........
സല്‍ക്കര്‍മ്മങ്ങള്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുള്ള 10 ദിനങ്ങളാണല്ലോ ഇന്‍ശാ അല്ലാഹ് ഗള്‍ഫില്‍ 14/9/15 
(തിങ്കളാഴ്ചയും) നാട്ടില്‍ 15/9/15 (ചൊവ്വാഴ്ചയും) ആരംഭിക്കാനിടയുള്ള ദുല്‍ഹജ്ജിലെ ആദ്യ 10 ദിവസങ്ങള്‍. നമസ്കാരവും നോമ്പുമൊക്കെ 
നിര്‍വ്വഹിക്കുകയും എന്നാല്‍ പരലോക ചിന്ത അധികമൊന്നുമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ട് പൊയ്ക്കൊണ്ടിരിക്കുകയും ചെയ്യുന്ന ശരാശരി 
മുസ്ലിമിന് ഈ അവസരം പ്രയോജനപ്പെടുത്താനുള്ള ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍.


# ഉള്ഹിയത്ത് നിര്‍വ്വഹിക്കാന്‍ തീരുമാനമെടുക്കുക (സ്വന്തമായി കഴിയില്ലെങ്കില്‍ ഷെയര്‍ ചേരുക)
# ഫര്‍ള് നമസ്കാരങ്ങളെല്ലാം പള്ളിയില്‍ പോയി ജമാഅത്തായി നിസ്കരിക്കുന്നതില്‍ കണിശത പുലര്‍ത്തുക
# സക്കാത്ത് കൊടുത്തുവീട്ടിയിട്ടില്ലെങ്കില്‍ അതു വീടുകയും, സദഖ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക
# തിങ്കള്‍, വ്യാഴം, അറഫ ദിനം ഈ സുന്നത്ത് നോമ്പുകള്‍ എടുക്കാന്‍ ശ്രദ്ധിക്കുക.
# 12 റക്കഅത്ത് റവാതിബ് സുന്നത്ത് നിസ്കാരം കഴിവിന്റെ പരമാവധി നിര്‍വ്വഹിക്കുക.
# രോഗികളെ സന്ദര്‍ശിക്കുക.
# ഖുര്‍ആന്‍ ക്ലാസ്സുകളിലും, ഇല്‍മിന്റെ മജ്ലിസ്സുകളിലും പങ്കെടുക്കാനുള്ള സാഹചര്യമുണ്ടെങ്കില്‍ പ്രയോജനപ്പെടുത്തുക.
# ധൃതിയില്ലെങ്കില്‍ സുബ്ഹിക്ക് ശേഷം പള്ളിയില്‍ തന്നെ (ഖുര്‍ആന്‍ പാരായണം, ദിക്റ്, ദുആ ഇവയില്‍) കഴിച്ചുകൂട്ടുകയും ഉദയത്തിന് ഏകദേശം 20 മിനിട്ടിന് ശേഷം ഇഷ്റാക്ക്/ളുഹാ നിസ്കരിച്ച് പിരിഞ്ഞു പോവുകയും ചെയ്യുക (ഒരു ഹജ്ജിന്റെയും, ഉംറയുടെയും പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന കര്‍മ്മം)
# സ്വഭാവം നന്നാക്കുക, കളവ്, പരദൂഷണം, ഏഷണി, എന്നിവ ഒഴിവാക്കുക.
# അവസാനമായി.... 10 ദിവസം ഷേവ് ചെയ്യാതെ ഇരുന്നപ്പോള്‍ വളര്‍ന്നു തുടങ്ങിയ ആ താടിരോമങ്ങള്‍ വടിച്ച് കളഞ്ഞ് വീണ്ടും തനി ജൂതന്റെയും, ക്രിസ്ത്യാനിയുടെ സ്വഭാവം കാണിക്കാതിരിക്കുക!!!

No comments:

Post a Comment

Thanks For Your Comment