"I bear witness that there is no God but Allah, And I bear witness that Muhammad is His Servant and Messenger"

DawaLight

Dul Hajj (Important Notes)

💎ആരാധനാ കർമങ്ങളില്‍ ഏറ്റവും ദൈർഗ്യതമേറിയ ആരാധനാ കർമ‍മാണ് ഹജ്ജ് അത് കൊണ്ട് തന്നെയാണ് പ്രാപ്തരായ മുസ്ലിമിന് അത് ഒരു തവണ മാത്രം നിർബന്ധമാക്കിയതും ,

💎ഈ ഹജ്ജ് നിർബന്ധമാക്കിയ മാസം വളരെ പവിത്രവുമാണ് പ്രവാചകന്‍ (സ്വ) പവിത്രമെന്ന് എണ്ണി പറഞ്ഞ നാല് മാസങ്ങളില്‍ ഒന്നാണ് ദുല്‍ ഹിജ്ജ അല്ലെങ്കില്‍ ദുല്‍ ഹജ്ജ് എന്ന മാസം

💎ആ മാസത്തിലാണ് ഹജ്ജ് കർമം അനുഷ്ടിക്കേണ്ടത് ,മറ്റുള്ള ആരാധനാ ദിവസങ്ങളേക്കാള്‍ പ്രത്യേകത അല്ലാഹു ദുല്‍ ഹജ്ജ് മാസത്തെ ആദ്യ പത്ത് ദിനങ്ങള്ക്ക് നൽക്കീയിട്ടുണ്ട് .

📜ഇബ്നു അബ്ബാസ്(റ) നിവേദനം
💬 പ്രവാചകന്‍ (സ്വ) അരുളി :”സൽക്കർമങ്ങൾ ചെയ്യുന്നതില്‍ ,ഈ പത്ത് ദിവസങ്ങളില്‍ ചെയ്യുന്നതിനേക്കാള്‍ അല്ലാഹുവിന് ഇഷ്ട്ടമുള്ള മറ്റ് ദിവസങ്ങള്‍ ഇല്ല
💬“അപ്പോള്‍ അവര്‍ (സഹാബികള്‍) ചോദിച്ചു :
💬”അല്ലാഹുവിന്റെ സൻമാർഗത്തില്‍ ഉള്ള ജിഹാദ് പോലും?”
💬പ്രവാചകന്‍ (സ്വ) മറുപടി നൽകി :”അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദ് പോലും അല്ല ,ഒരാള്‍ തന്റെ സമ്പത്ത് എല്ലാം എടുത്ത് സ്വയം ജിഹാദിനു പോയി ഒന്നുമില്ലാതെ തിരിച്ചു വരുക അല്ലാതെ!”
📚(ബുഖാരി 2/457)
ഇത് അനസ് (റ) രേഖപ്പെടുത്തുന്നുണ്ട് .📚

📜അബു ഹുറൈറ നിവേദനം 💬”പ്രവാചകന്‍ (സ്വ) പറഞ്ഞു:
➡”അല്ലാഹുവിന് ദുല്‍ ഹജ്ജ് മാസത്തെ ആദ്യ പത്ത് ദിനങ്ങളില്‍ ചെയ്യുന്ന ആരാധനാ കര്മങ്ങളെക്കാള്‍ മറ്റൊന്നില്ല ,ആ ദിവസങ്ങളില്‍ നോക്കുന്ന ഒരു നോമ്പ് ഒരു വർഷ്ത്തെ നോമ്പിന് തുല്യമാണ് ,അന്നത്തെ തഹജ്ജുദ് നമസ്കാരം ലൈലത്തുല്‍ ഖദറില്‍ രാത്രി നമസ്കരിക്കുന്നതിന് തുല്യമാണ് “
📚(തിർമിദി)📚

📜പ്രവാചകന്‍ (സ്വ) പറഞ്ഞു:
➡”കഴിഞ്ഞതും വരുന്നതുമായ ഓരോ വര്ഷങ്ങളിലെ പാപങ്ങളെ അറഫാ നോമ്പ്  പൊറുപ്പിക്കും.”
📚(അബുദാവൂദ്)📚

📜ദുല്‍ ഹജ്ജ് മാസത്തെ ആദ്യ പത്ത് ദിനങ്ങളില്‍ ഈ👇ദിക്കുറുകൾ ചൊല്ലല്‍ സുന്നത്താണ് .
തഹ്മീദ് “, “തഹ്ലീല്‍” , “തക്ബീര്‍” ചൊല്ലുക.
🔹തക്ബീര്‍ (അള്ളാഹു അക്ബര്‍),
🔹തഹ്മീദ് (അല്ഹംുദു ലില്ലാഹ്),
🔹തഹ്ലീല്‍ (ലാ ഇലാഹ ഇല്ലല്ലാഹ്‌ ) 

📜അബ്ദുള്ള ഇബ്ന്‍ ഉമര്‍ നിവേദനം:
💬”പ്രവാചകന്‍ (സ്വ) പറഞ്ഞു:”അല്ല്ഹുവിനു മുന്നില്‍ ഏറ്റവും ദുല്‍ ഹജ്ജിലെ ആദ്യ പത്ത് ദിനങ്ങളെക്കാള്‍ പ്രിയപ്പെട്ട മറ്റ് ദിനങ്ങള്‍ ഇല്ല,നന്മ്മ ചെയ്യപ്പെടുന്ന മറ്റ് ദിനങ്ങള്‍ ഇല്ല ,അതുകൊണ്ട് 🔹“തക്ബീര്‍”
🔹“തഹ്മീദ്”
🔹“തഹ്ലീല്‍”
എന്നിവ ചൊല്ലുക “
📚(അഹ്മദ്)📚
ഹജ്ജ് ,ഉമ്ര ചെയ്യുക
ഈ പത്ത് ദിവസങ്ങളില്‍ ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമാണ് അല്ലാഹുവിന്റെത വിശുദ്ധ ഭവനത്തിലേക്കുള്ള ഹജ്ജ്

📜അബു ഹുറൈറ നിവേദനം
💬പ്രവാചകന്‍ (സ്വ) പറഞ്ഞു:” സ്വീകരിക്കപ്പെട്ട ഹജ്ജിന്‍റെ പ്രതിഫലം സ്വര്‍ഗത്തില്‍ കുറഞ്ഞ മറ്റൊന്നുമില്ല “
📚(ബുഖാരി)📚

No comments:

Post a Comment

Thanks For Your Comment