"I bear witness that there is no God but Allah, And I bear witness that Muhammad is His Servant and Messenger"

DawaLight

Beard in Islam (Malayalam)

🌿اللحية.🌿 താടി🌿


🌷ചരിത്രത്തിൽ🌷
🌱 നബി(സ) തങ്ങൾ ഇടതൂർന്ന താടിയുള്ളവരായിരുന്നു.
🌱 അബൂബക്കർ (റ) തിങ്ങിയ താടിയുള്ളവരായി അന്നു.
🌱 ഉമർ (റ) താടി അധിക തച്ചവരായിരുന്നു.
🌱 ഉസ്മാൻ(റ) വലിയ താടിയുള്ളവരായിരുന്നു
🌱 അലി (റ) വിടർന്ന താടിയുള്ളവരായിരുന്നു.
💐💐 ഇനി ആലോചിക്കുക. നീ എങ്ങനെ ഉള്ളവനാണ് ????
🌺🌺 ഇവ്വിഷയവുമായി ബന്ധപ്പെട്ട നബവീ നിർദ്ധേശങ്ങൾക്ക് ,വ്യത്യസ്തമായ വാക്കുകൾ ഉപയോഗിച്ചതായി കാണാം..
🌹 താടിയെ ആദരിക്കൂ
🌹 പൂർത്തീകരിക്കൂ
🌹 താഴ്തിയിടൂ
🌹 അഴിച്ചിടൂ
🌹 വിട്ടേക്കൂ.. ഇതെല്ലാം തിരുനബി(സ) കൽപനകളും ,താൽപര്യങ്ങളുമാണ്.,
🌹 താടി വടിച്ച് തിരുസന്നിധിയിൽ ഹാജരായ പേർഷ്യൻ ധൂതന്മാരോട്, നിങ്ങൾക്ക് നാശം ,,ആരാണ് നിങ്ങളോടിപ്രകാരം കൽപിച്ചത് എന്ന് ചോദിക്കുകയും, എന്റെ അല്ലാഹു താടി വിട്ടേക്കാനും' മീശവെട്ടാനുമാണ് കൽപിച്ചതെന്നു പദേശിക്കുകയും ചെയ്തു.
🌹 ഉമ്മുൽ മുഅമിനീൻ ആ ഇശാ (റ) സത്യം ചെയ്യാൻ നിർബ്ബന്ധിതയായാൽ :പുരുഷന്മാരെ താടിയാൽ ആദരിച്ച അല്ലാഹുവിൽ സത്യമായി എന്ന് പറയാറുണ്ടായിരുന്നു.
🌹 ഉമർ ബിൻ അബ്ദിൽ അസീസ് (റ) പറയുന്നു. താടി വടിക്കൽ കോലം മാറ്റലാണ് ,അല്ലാഹു കോലം മാറ്റുന്നവരെ ശപിച്ചിരിക്കുന്നു
🌹 ഇബ്നു ഖയ്യിമുൽ ജൗസീ (റ) പറയുന്നു.പുരൂഷന്മാരെ സ്ത്രീകളിൽ നിന്ന് വേർതിരിക്കുന്ന പ്രധാന ഘടകമാണ് താടി അതിലൂടെ അവന്ന് ഔന്നിത്യവും, പ്രതാപവും, പൗരുഷവും നൽകുന്നു. ആ സ്വാദനത്തിന്റെ പൂർത്തീകരണത്തിനായി സ്ത്രീകൾക്കത് തടയപ്പെട്ടിരിക്കുന്നു.
🌹 ശൈഖ് മുഹമ്മദി ബിനു ഇബ്രാഹീം(റ) പറയുന്നു. താടി വടിക്കൽ അനുവദനീയമല്ല എന്നറിഞ്ഞിട്ടും ആരെങ്കിലും താടി വടിച്ചാൽ അവൻ വൻ പാപം ചെയ്തവനായി',,
🌹 കരുതിക്കൂട്ടി താടി വടിക്കുന്നവനെ മര്യാദ പഠിപ്പിക്കപ്പെടണമെന്നും അവന്റെ സാക്ഷ്യത്വം സ്വീകരിക്കപ്പെടുകയില്ലെന്നും ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ കാണാം,
🌹 താടി വടിക്കൽ പാപകർമ്മം പരസ്യമാക്കലാണ്, നബി (സ) പറയും.പാപകർമ്മങ്ങൾ പരസ്യമാക്കുന്നവരൊഴിച്ചുള്ള എന്റെ ഉമ്മത്തികൾക്കെല്ലാം മാപ് നൽകപ്പെടുന്നതാണ്.
🌹 അഹ്ന ഫിബ്നു ഖൈസ് (റ) മുഖത്ത് രോമമില്ലാത്തവരായിരുന്നതിനാൽ 20000 ദിർഹമിന്നാണെങ്കിലും ഞങ്ങൾ അദ്ധേഹത്തിന് താടി വാങ്ങി നൽകാൻ ആഗ്രഹിക്കുന്നു എന്ന് പറയുമായിരുന്നു.
🌹 ഖസ്റജ് ഗോത്ര നേതാക്കളിൽ പെട്ട ഖൈസ്ബ്നു ഉബാദ (റ)ന്ന് താടിയില്ലായിരുന്നു.  താടിവിൽകപ്പെടുമായിരുന്നെങ്കിൽ പൗരുഷം പൂർണ്ണമാകുന്നതിന്നായി ഞ്ഞ ങ്ങൾ അദ്ധേഹത്തിന് താടി വാങ്ങി നൽകുമായിരുന്നെന്ന് അദ്ധേഹത്തിന്റെ ജനത പറയാറുണ്ടായിരുന്നു.
🌹ശരീ ഹുൽ ഖാളി (റ) പറയുന്നു. 10000 ദീനാർ കൊടുത്തിട്ടാണെങ്കിലും ഒരൽപം രോമം എന്റെ മുഖ
ത്തുണ്ടായിരുന്നെങ്കിൽ എന്നു് ഞാൻ ആശിക്കുന്നു.
🍁?നാമൊന്നാലോചിക്കുക.ദിനേനയെന്നോണം ,തിരു നബി(സ) ഈ സുന്നത്തിനെ ചവിട്ടിമെതിക്കാനും ഇല്ലായ്മ ചെയ്യാനും ,നമ്മുടെ എത്ര സംമ്പത്തിനെ നാം ചിലവിടുന്നു. ഈ പ്രവർത്തി നബി (സ) സന്തോഷിപ്പിക്കുമോ? അതൊ വെറുപ്പിക്കുമോ?ആലോചിക്കുക.
🍀🍀 അറിയുക. സമ്പത്ത് എങ്ങനെ സംമ്പാദിച്ചെന്നും എങ്ങിനെ ചില വഴിച്ചെന്നും കണക്ക് ബോധിപ്പിക്കാതെ ഒരാൾക്കും നിന്ന നിൽപിൽ നിന്നനങ്ങാൻ സാധ്യമല്ല.
🌴 പഠിക്കുക, മനസ്സിലാക്കുക, പ്രവർത്തിക്കുക., പ്രചരിപ്പിക്കുക,
അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ

No comments:

Post a Comment

Thanks For Your Comment